തൃശ്ശൂരിൽ നിന്ന് പഴനിയിലേക്ക് യാത്ര
യാത്ര തൃശൂരിൽ നിന്നും രാവിലെ 4 മണിക്ക് പുറപ്പെടുന്നു. ആദ്യ ലക്ഷ്യസ്ഥാനം പഴനി മുരുകൻ കോവിൽ ആണ്. 173 കിലോമീറ്റർ ദൈർഘ്യമുള്ള ഈ യാത്രയ്ക്ക് ഏതാണ്ട് നാലുമണിക്കൂർ എടുക്കം. പഴനിയിലെ ദർശനത്തിനു ശേഷം യാത്ര പഴമുതിർ ചോലയിലേയ്ക്ക് പുരോഗമിക്കുന്നു. പഴനിയിൽ നിന്നും പഴമുതിർച്ചോലയിലേക്കുള്ള ദൂരം ഏതാണ്ട് 125 കിലോമീറ്ററുകൾ ആണ്, ഇത്രയും ദൂരം സഞ്ചരിക്കൻ രണ്ടര മുതൽ മൂന്നു മണിക്കൂർ വരെ വേണ്ടി വന്നേയ്ക്കം. പഴമുതിർച്ചോല ദർശന ശേഷം അടുത്ത ലക്ഷ്യസ്ഥാനം തിരുപ്പറ കുണ്ഡ്രം ആണ്. ഈ യാത്ര 35 കിലോമീറ്റർ ദൂരമുള്ളതാണ്, ഏതാണ്ട് ഒരു മണിക്കൂർ ഇതിനായി എടുത്തേക്കും. തിരുപ്പറ കുണ്ഡ്രം കൂടി തൊഴുത ശേഷം അന്നത്തെ രാത്രി അവിടെ തന്നെ ഹോട്ട ലിൽവിശ്രമിക്കുന്നു. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും യാത്രയ്ക്കീടയിലും, രാത്രി ഭക്ഷണം വൈകീട്ട ഹോട്ട ലിൽനിന്നും കഴിക്കും.